ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒട്ടേറെ ജീവചരിത്രങ്ങളും ലേഖനങ്ങളും  രചിക്കപ്പെട്ടിട്ടുണ്ട്.അവയെല്ലാം തന്നെ ജീവചരിത്രകാരൻ കണ്ടതോ കേട്ടതോ ആയ ഗുരുവിന്റെ സ്ഥൂലമായ ജീവിതത്തെ പകർത്തി വച്ചിരിക്കുന്നു എന്ന് മാത്രമേ അതിനെ കരുതേണ്ടതുള്ളൂ  .അതിൽ തന്നെ ഗുരുദേവൻ പ്രാശസ്തനായി കഴിഞ്ഞതിനു ശേഷമുള്ള  ജീവിതമേ വന്നിട്ടുമുള്ളൂ. ചെമ്പഴന്തിയിൽ ജനിച്ചുവളർന്ന നാണു എന്ന് വിളിക്കപ്പെട്ടിരുന്ന കുട്ടി നാരായണഗുരുവായി പരിണമിച്ചതു വരെയുള്ള കാലത്തെ കുറിച്ചുള്ളവയിൽ പലതും അനുമാനങ്ങൾ മാത്രമെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഒരു മനുഷ്യജീവിതം എന്നത് ഒരു ജീവൻ തന്റെ സ്ഥൂല- സൂക്ഷ്മ -കാരണ ശരീരങ്ങൾ കൊണ്ട് നയിക്കപ്പെടുന്നതാനെന്നിരിക്കെ കേവലം ഒരു ജീവന്റെ സ്ഥൂല ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ചരിത്രം എങ്ങിനെ ജീവചരിത്രമാകും.അത് കൊണ്ട് തന്നെ പൂർവികരായ ഭാരതീയർ ജീവചരിത്രങ്ങൾക്ക് വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല.ഗുരുദേവനെ പോലെയുള്ള യോഗിവര്യന്മാരുടെ ജീവിതത്തിൽ അവർ തീവ്രമായ സാധനകളിലൂടെ നേടിയെടുത്ത അതി സൂക്ഷ്മങ്ങളായ അനുഭവങ്ങൾ അവർക്കു തന്നെ വാക്കുകളിൽ പകർത്തി വെക്കുവാൻ സാധിക്കാത്ത വിധമാണെന്നിരിക്കെ എങ്ങിനെയാണ് അത്തരം അനുഭവങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാധാരണക്കാരനായ മറ്റൊരാൾക്ക്  സാധ്യമാവുക.

എന്നിരുന്നാലും ഗുരുവിന്റെ ധന്യമായ ജീവിതം   ധാരാളം ആളുകൾ വാക്കുകളിൽ പകർത്തി വച്ചിട്ടുണ്ട്    






റ്റി.എ ഫ്‌. അഗസ്റ്റിൻ രചിച്ച നവ്യയുഗം അഥവാ ടാഗോറും ഗാന്ധിയും സ്വാമിയും 

 (വിമർശന രീതിയിലുള്ള ഗുരുദേവന്റെ ജീവചരിത്രം അടങ്ങിയത്