ജീവികൾ അവയുടെ അതിജീവനത്തെ എളുപ്പമാക്കുവാൻ വേണ്ടി പരസ്പരധാരണയോടെ ഒന്നിച്ചു കഴിയുന്ന പ്രതിഭാസമാണ് സഹജീവനം.

 കാക്കയും പശുവും പോലെ പ്രകൃതിയിൽ ധാരാളമായി കാണപ്പെടുന്ന ഈ പ്രതിഭാസത്തിൽ  നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഗുരുസപര്യയുടെ വിവിധ  പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനുള്ള പദ്ധതി  ഈ രീതിയിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്


ഇന്ന് ഇരുചക്രവാഹനമില്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും അത് നിരത്തിലോടിക്കുന്നതിനാകട്ടെ ഏതെങ്കിലും ഇൻഷുറൻസ് പോളിസി കൂടിയേ തീരൂ.ഗുരുസപര്യയുടെ കീഴിലുള്ള ഇൻഷുറൻസ് പോർട്ടലിലൂടെ ഇത് വാങ്ങുമ്പോൾ അതിലൂടെ ഇൻഷുറൻസ് കമ്പനി നൽകുന്ന ചെറിയ പ്രതിഫലം ഗുരുസപര്യയുടെ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങായി മാറും.നിങ്ങളുടെ വാഹനത്തിനു ഇൻഷുറൻസ് പരിരക്ഷ എന്ന സേവനം ലഭിക്കുമ്പോൾ നിങ്ങളളുടെ കൈയ്യിൽ നിന്നും ഒരു രൂപ പോലും അധികം  ചിലവാകാതെ  ഗുരുസപര്യ മുന്നോട്ടു വയ്ക്കുന്ന ശ്രീനാരായണഡയറക്ടറി  പോലുള്ള ധാരാളം ധനവും പ്രയത്നവും ആവശ്യമുള്ള  പ്രവർത്തനങ്ങളിൽ നിങ്ങൾക്കും ഭാഗഭാക്കാകാം