ശൈവസിദ്ധാന്തം                   

                                                                   ഗുരുപരമ്പരയാ  സിദ്ധിച്ചതായ സദുപദേശത്തിനാണ് സമ്പ്രദായം എന്നു പറയുന്നത്.ഭാരതദേശം അനേകം ആധ്യാത്മികസമ്പ്രദായങ്ങൾക്ക് ഉത്പത്തിസ്ഥാനമാണ്. ഭാരതത്തിലെ സമ്പ്രദായങ്ങളെ പ്രധാനമായും വൈദികമെന്നും സിദ്ധാന്തമെന്നും രണ്ടു ശാഖകളായി തിരിക്കാം.വേദം വിധിക്കുന്നതായ ഉപാസനാപദ്ധതികളും ഉപനിഷത്തുകളിൽ പ്രതിപാദിച്ചിരിക്കുന്ന ബ്രഹ്മാദ്വൈതസാക്ഷാത്കാരവും വൈദിക ശാഖയിൽ പെടുന്നു. ഇതിൽ നിന്നും വ്യത്യസ്തമായ ഉപാസനാ പദ്ധതികൾ സ്വീകരിച്ചു കൊണ്ട് പരമലക്ഷ്യമായ ബ്രഹ്മാനുഭവത്തെ പ്രാപിക്കുന്നതിനുള്ള മാർഗങ്ങൾ സിദ്ധാന്ത മതത്തിൽ പെടുന്നു. ഈ രണ്ടു ശാഖകളും ഒരേ ലക്ഷ്യത്തിലേക്കുള്ള വിഭിന്ന മാർഗങ്ങളാണ്.

ദക്ഷിണഭാരതത്തിൽ സിദ്ധാന്ത പ്രധാനമായ ശൈവമതമായിരുന്നു പ്രധാനമായും ജനങ്ങളുടെ ഇടയിൽ പ്രചരിച്ചിരുന്നത്. ഉത്തരഭാരതത്തിൽ വൈദികപദ്ധതി ആധിപത്യം സ്ഥാപിച്ചിരുന്നുവെങ്കിലും കശ്മീർ മുതലായ പ്രദേശങ്ങളിൽ ശൈവധർമ്മം ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പാശുപത മതവും, തമിഴ് നാട്, മലയാളം എന്നീ പ്രദേശങ്ങളിൽ ശൈവസിദ്ധാന്തമതവും, കർണ്ണാടകം തുടങ്ങിയ സ്ഥലങ്ങളിൽ വീരശൈവമതവും, കശ്മീർ മുതലായ സ്ഥലങ്ങളിൽ പ്രത്യഭിജ്ഞാദർശനവും ഇന്നും പ്രചാരത്തിലുണ്ട്.

ദക്ഷിണഭാരതത്തിൽ വിശിഷ്യാ മലയാളമുൾപ്പെട്ട തമിഴകത്ത് ശൈവസിദ്ധാന്തമതത്തിന്റെ ഭാഗമായി ശൈവസമയാചാരത്തിനാണ് പ്രാമുഖ്യമുണ്ടായിരുന്നത്. പ്രഥമശതകത്തിൽ ജീവിച്ചിരുന്ന നക്കീരും, ദ്വിതീയശതകത്തിൽ ജീവിച്ചിരുന്ന കണ്ണപ്പരും, പഞ്ചമ ശതാബ്ദത്തിൽ ജീവിച്ചിരുന്ന തിരുമൂലരും ശൈവസിദ്ധാന്തം പ്രചരിപ്പിച്ചവരാണ്. എന്നാൽ അപ്പർ (തിരുനാവുക്കരശർ) മാണിക്യവാചകർ, സുന്ദരമൂർത്തി, തിരുജ്ഞാനസംബന്ധർ തുടങ്ങിയ ദ്രാവിഡാചാര്യന്മാരാണ് ശൈവസമയം സാർവത്രികമായി ഇവിടെ പ്രചരിപ്പിച്ചിരുന്നത്. ഈ നാലു ശിവഭക്തരെയും ശൈവസമയാചാര്യന്മാർ എന്ന് പറഞ്ഞു വരുന്നു. 

ശൈവസമയാചാര്യന്മാർ ബാഹ്യാചാരത്തിൽ ശൈവന്മാരായിരുന്നു. എന്നാൽ ആന്തരികമായി അവർ അദ്വൈതാനുഭൂതി സമ്പന്നരായിരുന്നുവെന്നു അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാക്കാം.


                        

ശൈവസിദ്ധാന്തതത്വം 

ശിവൻ, ശക്തി എന്നീ രണ്ടു തത്ത്വങ്ങളാണ് ശൈവസിദ്ധാന്തത്തിന് അധിഷ്ഠാനമായിട്ടുള്ളത്. ശൈവസിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിന്റെ കർത്താവ് ശിവനും കാരണം ശക്തിയുമാണ്. ശക്തി സമവായനി എന്നും പരിഗ്രഹരൂപ എന്നും രണ്ടു വിധമുണ്ട്. സമവായ നി നിർവികാരയും പരിണാമിയുമാണ്. ഇത് തന്നെയാണ് ശക്തിതത്വം എന്നറിയപ്പെടുന്നത്. പരിഗ്രഹരൂപ അചേതനവും പരിണാമിയുമാണ്. ഇത് ബിന്ദു എന്ന് പറയപ്പെടുന്നു. ബിന്ദു ശുദ്ധമെന്നും അശുദ്ധമെന്നും രണ്ടു വിധമുണ്ട്. ശുദ്ധബിന്ദു മഹാമായയും അശുദ്ധബിന്ദു മായയും ആണ് . ശിവൻ തന്റെ സമവായനിശക്തികൊണ്ട് ബിന്ദുവിൽ ആഘാതമേല് പിക്കുമ്പോൾ ആ ബിന്ദു ക്ഷോഭിച്ചു ശുദ്ധ ജഗത്തായിത്തീരുന്നു. അതു പോലെ മായ ക്ഷോഭിച്ച് അശുദ്ധ ജഗത്തായിത്തീരുന്നു. ശൈവസിദ്ധാന്തപ്രകാരം മുപ്പത്തിയാറ് തത്ത്വങ്ങൾ ശക്തിയുടെ വിജ്യംഭണത്താൽ ജ്ഞാനാത്മകമായ ശിവസ്വരൂപത്തിൽ പ്രതിഭാസിക്കുന്നതാണ് ഈ ജഗത്ത്. അങ്ങനെ പ്രതിഭാസിക്കുന്ന ജീവേശ്വരജഗദാദിഭേദങ്ങളെല്ലാം ശിവസ്വരൂപത്തിൽ നിന്നും ഭിന്നങ്ങളെന്നു തോന്നിയാലും അത് ശിവസ്വരൂപത്തിൽ യാതൊരു മാറ്റത്തെയും ഉണ്ടാക്കുന്നില്ല.

ശിവൻ, ശക്തി, സദാശിവൻ, ഈശ്വരൻ, ശുദ്ധവിദ്യ, മായ, കല, വിദ്യ, രാഗം, കാലം, നിയതി, പുരുഷൻ, പ്രകൃതി, ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ അഞ്ച്, കർമ്മേന്ദ്രിയങ്ങൾ അഞ്ച്, ശബ്ദസ്പർശാദി വിഷയങ്ങൾ അഞ്ച്, ആകാശാദിഭൂതങ്ങൾ അഞ്ച് ഇവയാണ് മുപ്പത്തിയാറ് തത്ത്വങ്ങൾ. ഇവയിൽ ശിവതത്വം പതി എന്നറിയപ്പെടുന്ന നിത്യമുക്തനായ പരമേശ്വരനാണ്. അണുവും, പരിച്ഛിന്നനും, പരിമിതശക്തിയോട് കൂടിയവനും, ക്ഷേത്രജ്ഞനുമായ ജീവനെയാണ് ശൈവസിദ്ധാന്തത്തിൽ പശു എന്ന് പറയുന്നത്. പശുവായ ജീവൻ മലം, കർമ്മം, മായ, രോധശക്തി എന്നീ പാശങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ജീവന്റെ സഹജമായ ക്രിയാശക്തിയും ജ്ഞാനശക്തിയും മറഞ്ഞു പോയതാണ് ബന്ധനത്തിന് കാരണം. അജ്ഞാനരൂപമായ മലം മൂലമാണ് അങ്ങനെ സംഭവിക്കുന്നത്. ജീവനിലിരിക്കുന്ന ഈ അജ്ഞാനത്തെ ശിവന്റെ ശക്തിപാതം കൊണ്ടാണ് നശിപ്പിക്കേണ്ടത്. പാശത്തിൽ നിന്നും വേർപെട്ട് ശിവപദത്തിൽ എത്തുകയാണ് ജീവന്റെ ലക്ഷ്യം. വെറും ജ്ഞാനം കൊണ്ടോ കർമ്മം കൊണ്ടോ പാശത്തെ നശിപ്പിക്കാൻ സാധ്യമല്ല. ജ്ഞാനരൂപമായ ക്രിയകൊണ്ടേ അത് സാധ്യമാകൂ. അതിന് സാധനകൾ ആവശ്യമാണ്.



            ശൈവസിദ്ധാന്തസാധനാ                           

                             ചര്യ, ക്രിയ, യോഗം,ജ്ഞാനം എന്നീ നാലു സാധനാമാർഗങ്ങളിൽ കൂടിയാണ് സാധകനായ ജീവൻ സാധ്യമായ ശിവപദത്തിൽ എത്തുന്നത്. പരമേശ്വരന്റെ ക്ഷേത്രങ്ങളും പരിസരങ്ങളും ശുദ്ധീകരിക്കുക, ആരാധനയ്ക്കായി പുഷ്പമാല്യങ്ങൾ തയ്യാറാക്കുക തുടങ്ങിയവയാണ് ചര്യ. അത് ദാസമാർഗം എന്നും അറിയപ്പെടുന്നു. ഉത്തമനായ പുത്രൻ തന്റെ പ്രധാന കർത്തവ്യമെന്ന നിലയിൽ എല്ലാവിധത്തിലും പിതാവിനെ ശുശ്രൂഷിക്കുന്നതു പോലെ പരമേശ്വരനെ പ്രേമപാരവശ്യത്തോടെ ജഗത് പിതാവായ പരിചരിക്കുന്നതാണ്അഥവാ സത് പുത്ര മാർഗ്ഗം, ഉപചാരപൂർവ്വമുള്ള പൂജാവിധാനങ്ങളും മറ്റും ഇതിൽപ്പെടും. 

ഇഷ്ടദേവതാധ്യാനം, അന്തഃകരണശുദ്ധികരങ്ങളായ പ്രാണായാമാദിക്രിയകൾ മുതലായവയാണ് പ്രിയസഖമാർഗ്ഗമെന്നറിയപ്പെടുന്ന യോഗ മാർഗ്ഗം. ആത്മബോധം സമ്പാദിക്കുന്ന രീതിയാണ് ജ്ഞാനമാർഗ്ഗം. ഈ മാർഗ്ഗം സന്മാർഗ്ഗമെന്നും അറിയപ്പെടുന്നു. എന്നാൽ അജ്ഞാനമലം നീക്കുന്നതിന് ജീവന് സ്വതഃസിദ്ധമായ ശക്തിയില്ല. പരമേശ്വരന്റെ അനുഗ്രഹശക്തികൊണ്ട് മാത്രമേ ആ മലം നീങ്ങുകയുള്ളൂ. ആ അനുഗ്രഹശക്തി ഗുരുവിൽ കൂടിയാണ് ശിഷ്യനിൽ വന്നു ചേരുന്നത്. ആ അനുഗ്രഹത്തിന് ശൈവസിദ്ധാന്തത്തിൽ ശക്തിപാതമെന്നും ദീക്ഷയെന്നും പറയുന്നു. ഗുരു ശിഷ്യന് ഉപദേശം കൊടുക്കുമ്പോൾ ഗുരുവിൽക്കൂടി ഈശ്വരശക്തി ശിഷ്യനിൽ പ്രവേശിച്ച് മലങ്ങളെ നീക്കി അവനെ മുക്തനാക്കുന്നു. ശൈവസിദ്ധാന്തം അടിസ്ഥാനപരമായി ദ്വൈതപരമാണ്. അതിനാൽ സാലോക്യാദി മുക്തികളാണ് ശൈവസിദ്ധാന്തമതാവലംബികളുടെ ലക്ഷ്യം.


വേദാന്തമതം


വേദാന്തമതം അദ്വൈത തത്വപ്രതിപാദകമാകുന്നു. സാധനാചതുഷ്ടയസമ്പന്നനായ ജിജ്ഞാസു ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിൽ നിന്നും ലഭ്യമാകുന്നമഹാവാക്യോപദേശത്തിന്റെ ശ്രവണം കൊണ്ടും മനന നിദിദ്ധ്യാസനങ്ങൾ കൊണ്ടും സ്വന്തം സ്വരൂപത്തെ ഏകവും അദ്വിതീയവുമായ ബ്രഹ്മമായി നിർണ്ണയിക്കുന്നതാണ് വേദാന്തമതത്തിലെ സാക്ഷാത്കാരം. അഖണ്ഡാകാരവൃത്തികൊണ്ട് അജ്ഞാനം നശിക്കുകയും സ്വരൂപാവബോധം ഉണ്ടാകുകയും ചെയ്യുന്നു.

.

ശിവാദ്വൈതസിദ്ധാന്തം

സിദ്ധാന്തമതം ദ്വൈതതത്ത്വപ്രതിപാദകമാണെങ്കിലും സമ്പ്രദായത്തിൽ തന്നെ ഒരു ശാഖ ശിവാദ്വൈതതത്വ പ്രതിപാദകമായിത്തീർന്നിട്ടുണ്ട് .

 വിഷയാകാരവൃത്തിക്കും അഖണ്ഡാകാരവൃത്തിയ്ക്കും നിരോധാവസ്ഥയ്ക്കും സാക്ഷിയായ ബോധം തന്നെയാണു താനെന്നും അതു തന്നെയാണ് പ്രപഞ്ചാധിഷ്ഠാനമെന്നുമുള്ള നിർണ്ണയമാണ് വേദാന്തമതപ്രകാരം ബോധം തന്നെയാണു ജ്ഞാനം, പ്രപഞ്ചസ്വരൂപം ബ്രഹ്മ, മുതലായ ശ്രുതിവാക്യങ്ങൾ. 

 ഈ കാണപ്പെടുന്ന ദ്വൈതപ്രപഞ്ചം ബ്രഹ്മത്തിന്റെ വിവർത്തം തന്നെയെന്നു വ്യക്തമാക്കുന്നു. തിര, നുര,  ചുഴി  മുതലായ രൂപഭേദങ്ങൾ കാണുമ്പോഴും അത് ജലമാണെന്ന് അറിയുന്നതു പോലെ നാനാതരത്തിൽക്കാണുന്ന ഭേദപ്രതിഭാസമെല്ലാം വാസ്തവത്തിൽ ഏകവും പരിപൂർണ്ണവുമായ ശിവസ്വരൂപമാണ് എന്ന് നിശ്ചയിക്കുന്നതാണ് ശൈവാദ്വൈതമതത്തിൽ ശിവജ്ഞാനം

                                  തന്റെ സ്വതന്ത്രവും പൂർണ്ണവുമായ സ്വരൂപത്തിന് ഒരു മാറ്റവും വരാതെതന്നെ പരമശിവൻ ജീവജഗദാദി  നാനാരൂപത്തിൽ അവഭാസിക്കുകയാണ്. കണ്ണാടിയുടെ സ്വരൂപത്തിനുകോട്ടം വരാതെ അത് പ്രതിബിംബങ്ങളെ പ്രകാശിപ്പിക്കുന്നത് പോലെ ശിവൻ തന്റെ ഇച്ഛാരൂപമായ സ്വാതന്ത്ര്യശക്തികൊണ്ട് തന്നിൽത്തന്നെ ശിവാദ്വൈതത്തിൽ അദ്വൈതമെന്നതിനു ശിവശക്തികളുടെ പ്രപഞ്ചത്തെ പ്രതിഭാസിപ്പിക്കുന്നു എന്നാണ് ശിവാദ്വൈതസിദ്ധാന്തം.

ശിവാദ്വൈതത്തിൽ അദ്വൈതമെന്നതിനു ശിവശക്തികളുടെ നിത്യ സാമരസ്യംഎന്നാണർത്ഥം.

ശിവനും ശിവന്റെ സങ്കല്പ ശക്തിയായ മായയും മായാ കാര്യങ്ങളും പലതല്ല ഒന്നു തന്നെയെന്നാണ് അവരുടെ സിദ്ധാന്തം അതിനാൽ ശിവസ്വരൂപമായ പ്രപഞ്ചവും സത്യമെന്ന് അവർ സമർത്ഥിക്കുന്നു. 

ബ്രഹ്മാദ്വൈതത്തിൽ ദ്വൈത നിഷേധമാണ് (ദ്വൈതമേ ഇല്ലാത്ത നില) അദ്വൈതം. കല്പിത വസ് തുവായ പ്രപഞ്ചത്തിനു സ്വതന്ത സത്തയില്ലാത്തതിനാൽ അത് മിഥ്യ (ബാധിക്കപ്പെടുന്നത് അഥവാ നശിക്കുന്നത് ) എന്ന് വേദാന്തികൾ പറയുന്നു. പ്രപഞ്ചവും തത് കാരണമായ മായയും ബാധിക്കപ്പെടുന്നതിനാൽ അ അസത്യമാകുന്നു. കയറിൽ കല്പിതമായ സർപ്പത്തിന് സ്ഥിതിയും തിളക്കവും കൊടുക്കുന്ന രജ്ജുവിനെപ്പോലെ കല്പിതമായ പ്രപഞ്ചത്തിനു സത്താസ്‌ഫുർത്തി നൽകുന്നത് ബ്രഹ്മചൈതന്യമാണ്. 

ബ്രഹ്മാദ്വൈതവാദത്തിൽ മായ മിഥ്യയും ശിവാദ്വൈതവാദത്തിൽ അഭിന്നഭാവത്തിൽ ശിവനിൽ വർത്തിക്കുന്ന ശക്തി സത്യവുമാണ്. എന്നാൽ വേദാന്ത ദൃഷ്ടിയിൽ രണ്ടു സത് പദാർഥങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. ശിവനും ശക്തിയും ഒന്നെങ്കിൽ രണ്ടെന്ന വ്യവഹാരത്തിന് സ്ഥാനവുമില്ല. അതിനാൽ വേദാന്തദൃഷ്ടിയിൽ ശിവനൊഴിച്ച് ബാക്കിയെല്ലാം മിഥ്യയാണ്.

ബ്രഹ്മാദ്വൈതത്തിന്റെയും ശിവാദ്വൈതത്തിന്റെയും സമന്വയം ശ്രീ ശിവമഹാപുരാണമനുസരിച്ച് കാണുവാൻ സാധിക്കും. ബ്രഹ്മ തത്വവും ശിവതത്വവും വിഭിന്ന പ്രക്രിയകൾ വഴി ആവിഷ് കരിച്ചതാണെങ്കിലും തത്വത്തിൽ ഒന്നെന്നു   സൂക്ഷ്മവിചാരത്താൽ മനസ്സിലാകും.

ബ്രഹ്മാദിതൃണപര്യന്തം യത്കിഞ്ചിത് ദൃശ്യതേത്വിഹ 

തത്സർവ്വം ശിവ ഏവാസ്തി മിഥ്യാ നാനാത്വകല്പനാ


ബ്രഹ്മാവുമുതൽ തൃണം വരെയുള്ള വസ്തുക്കളെല്ലാംതന്നെ ശിവസ്വരൂപമാണെന്നും നാനാത്വകല്പന മിഥ്യയാണെന്നും ശിവപുരാണത്തിലെ കോടിരുദ്രസംഹിത സിദ്ധാന്തിക്കുന്നു. 

നേഹ  നാനാസ്തി കിഞ്ചന എന്ന ശ്രുതിയാണ് ഈ പുരാണവാക്യത്തിൽ

ശ്വേതാശ്വതരോപനിഷത്രവും അദ്വിതീയമായ ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നു. കല്പിതമായ പ്രപഞ്ചത്തെ തദധിഷ്ഠാനരൂപമായ ബ്രഹ്മസ്വരൂപമായി കാണണമെന്നു വേദാന്തികൾ വാദിക്കുമ്പോൾ പ്രപഞ്ചം തന്നെ ശിവസ്വരൂപമെന്നു ശൈവാദ്വൈതികൾ വാദിക്കുന്നു. കാര്യരൂപമായ പ്രപഞ്ചത്തെ വച്ചുകൊണ്ടാണ് രണ്ടു കൂട്ടരും മായയേയും ശക്തിയേയും അനുമിക്കുന്നത്. എന്നാൽ രണ്ടുപക്ഷത്തിലും കാരണത്തിൽ നിന്നും ഭിന്നമായ ഒരു കാര്യമേ ഉണ്ടായിട്ടില്ല എന്ന് കാണാം. മണ്ണിൽ നിന്നുണ്ടായ പാത്രങ്ങൾ പരമാർത്ഥത്തിൽ മണ്ണുതന്നെയായിരിക്കുന്നതു പോലെ കാര്യമായ പ്രപഞ്ചം വാസ്തവത്തിൽ ശിവസ്വരൂപം അഥവാ ബ്രഹ്മസ്വരൂപം തന്നെയാണ്. അതിനാൽ വേദാന്തദർശനത്തിലെ അഖണ്ഡ പരിപൂർണ്ണമായ ബ്രഹ്മവും ശിവാദ്വൈതത്തിലെ  ശിവസ്വരൂപവും വാസ്തവത്തിൽ ഒന്ന് തന്നെയാണ് എന്ന് സിദ്ധിക്കുന്നു. വേദാന്തത്തിൽ വൈദികകർമ്മമാർഗത്തിന്റെയും സിദ്ധാന്തത്തിൽ താന്ത്രികയോഗമാർഗത്തിന്റെയും സ്വാധീനം കൊണ്ട് മാത്രമാണ് ബാഹ്യദൃഷ്ടിയിൽ അവ ഭിന്നമായി തോന്നുന്നത്.


ജ്ഞാനസമ്പ്രദായം

                                

                                                                                 ഭേദാഭേദങ്ങളെല്ലാം സാധകരുടെ അനുഭൂതിയുടെ ഓരോ ഘട്ടങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ബ്രഹ്മവാദികളായ ജീവന്മുക്തന്മാർ കർമ്മത്യാഗികളും ശിവാദ്വൈതികൾ കർമ്മ രതികളുമാണ്. ശിവസാക്ഷാത്കാരം സിദ്ധിച്ച ജ്ഞാനി നിർല്ലേപനായി ലോകക്ഷേമകരങ്ങളായ കർമ്മങ്ങൾ ചെയ്ത് ജീവിക്കുവാനാണ് ശൈവദർശനം ഉപദേശിക്കുന്നത്. 

ശിവാദ്വൈത സമ്പ്രദായവും വേദാന്ത സമ്പ്രദായവും കൂടിക്കലർന്ന ഒരു സമ്പ്രദായം തമിഴ്നാട്ടിൽ ആവിർഭവിച്ചിരുന്നു. ജ്ഞാനസമ്പ്രദായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ബാഹ്യാചാരങ്ങളിൽ ശൈവന്മാരും തത്ത്വവിചാരത്തിൽ അദ്വൈതികളുമാണ് ജ്ഞാനസമ്പ്രദായത്തിലെ ആചാര്യന്മാർ. ഒഴുവിലൊടുക്കം എന്ന സുപ്രസിദ്ധ തമിഴ് വേദാന്തകൃതിയുടെ കർത്താവായ ശ്രീ വള്ളൽ സ്വാമികൾ, കൈവല്യനവനീതകർത്താവായ ശ്രീ താണ്ടവരായർ സ്വാമികൾ, ശ്രീ തായുമാനവർ സ്വാമികൾ തുടങ്ങിയ മഹാത്മാക്കൾ ആ ജ്ഞാനസമ്പ്രദായത്തിൽപ്പെട്ട പരമാചാര്യന്മാരാണ്. തുറവികളായിരുന്ന ജ്ഞാനികൾ സന്ന്യാസത്തിന്റെ ബാഹ്യചിഹ്നങ്ങൾ ഒന്നും കൂടാതെ അതിവർണ്ണാശ്രമികളായി പ്രാരബ്ധാനുസാരം പ്രവർത്തിച്ചിരുന്നവരാണ്.ജ്ഞാനം സന്ന്യാസലക്ഷണം എന്നതായിരുന്നു അവരുടെ പ്രമാണം. അതിനാൽ അവർ ജ്ഞാനദീക്ഷയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്.



സമാധി

ഭാരതത്തിലെ ഒട്ടുമിക്ക ചൈതന്യവത്തായ  ക്ഷേത്രങ്ങളും പ്രത്യേകിച്ച് ശിവക്ഷേത്രങ്ങൾ  ഏതെങ്കിലും ഒന്നോ അതിലധികമോ യോഗിവര്യന്മാരുടെ സമാധി സ്ഥലമാണെന്ന് കാണാം. 

   സമാധിയുടെ പ്രാധാന്യത്തെ  കൂടുതൽ  വിശദമായി അറിയുവാൻ