ചട്ടമ്പിസ്വാമികൾ

നൂറുവർഷങ്ങൾക്കു മുൻപ് ഇവിടെ  സർവ്വതന്ത്രസ്വതന്ത്രനായി  ജീവിച്ചു  സമാധിയടഞ്ഞ ചട്ടമ്പി സ്വാമികളുടെ മാഹാത്മ്യം മലയാളികൾ വേണ്ടത്ര തിരിച്ചറിഞ്ഞിരുന്നോ എന്നൊരു ചോദ്യത്തിനു ഇല്ല എന്നു  തന്നെയേ പറയാനാവൂ.കാരണം അത്രമേൽ ലാളിത്യമാർന്ന ജീവിതത്തിന്റെ മഹിമ മലയാളിയുടെ ഗർവിഷ്ഠമായ ധൈഷണികതക്കും മേലെയായിരുന്നു. ആ ധന്യമായ ജീവിതം ചുരത്തിയ വാത്സല്യധാര ആവോളം നുകർന്ന നാരായണഗുരു  ചട്ടമ്പി സ്വാമികളുടെ സമാധിക്ക് ശേഷം രചിച്ച ഈ ശ്ലോകദ്വയം മാത്രം മതി ആ മഹാത്മാവിന്റെ അപാര മഹിമ മനസ്സിലാക്കാൻ 

സർവജ്ഞ ഋഷിരുത്ക്രാന്തഃ

സദ്ഗുരുഃ ശുകവർത്മനാ

ആഭാതി പരമവ്യോമ്നി

പരിപൂർണ്ണകലാനിധിഃ.

ലീലയാ കാലമധികം

നീത്വാƒന്തേ സ മഹാപ്രഭുഃ

നിസ്സ്വം വപുഃ സമുത്സൃജ്യ

സ്വം ബ്രഹ്മവപുരാസ്ഥിതഃ. 

   

ചട്ടമ്പിസ്വാമികളുടെ കൃതികൾ

ചട്ടമ്പി സ്വാമികളുടെ  ജീവചരിത്രവും  സമ്പൂർണ്ണ കൃതികളും       വാഴൂർ തീർത്ഥപാദാശ്രമം 

ചട്ടമ്പി സ്വാമികൾ   ജീവചരിത്രവും   കൃതികളും  കെ  മഹേശ്വരൻ നായർ 

അദ്വൈതചിന്താപദ്ധതി

ആദിഭാഷ

കേരളചരിത്രവും തച്ചുടയ കയ്മളും

കേരളത്തിലെ ദേശനാമങ്ങൾ

ക്രിസ്തുമതനിരൂപണം

ജീവകാരുണ്യനിരൂപണം

തമിഴകവും ദ്രാവിഡമാഹാത്മ്യവും

തിരുമൊഴികൾ

ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം

ദേവീമാനസപൂജാസ്തോത്രം

നിജാനന്ദവിലാസം

പ്രണവവും സംഖ്യാദർശനവും

പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം

പ്രാചീനമലയാളം

പ്രാചീനമലയാളം രണ്ട്

ഭാഷാപത്മപുരാണാഭിപ്രായം

മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ

വേദാധികാരനിരൂപണം

ശ്രീചക്രപൂജാകല്പം

കത്തുകൾ

കവിതകൾ

ചട്ടമ്പി സ്വാമികളുടെ ദിവ്യോപദേശങ്ങൾ