ശങ്കരാചാര്യ സ്വാമികളുടെ കൃതികൾ 

ശങ്കരാചാര്യ സ്വാമികളുടെ ഭാഷ്യ കൃതികളെ ഭാഷ്യം , പ്രകരണ ഗ്രന്ഥം, സ്തോത്രംഎന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ പെടുത്തുന്നു. അദ്വൈതചിന്തയുടെ പശ്ചാത്തലത്തിൽ പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന ഗീത ,ഉപനിഷത്ത് , ബ്രഹ്മസൂത്രം എന്നിവയെ  വ്യാഖ്യാനിക്കുകയാണ് ഭാഷ്യകൃതികളിലൂടെ ആചാര്യ സ്വാമികൾ  ചെയ്തത്. ഈ വേദാന്തതത്വങ്ങളെ കൂടുതൽ മനസ്സിലാക്കുവാൻ സഹായിക്കുന്നതിനായി രചിക്കപ്പെട്ടിട്ടുള്ളതാണ്പ്രകരണ ഗ്രന്ഥകൃതികൾ  ,വിവിധ ദേവതകളെ സ്തുതിച്ചു കൊണ്ട് രചിക്കപ്പെട്ടിട്ടുള്ള സ്തോത്രകൃതികൾ ആചാര്യസ്വാമികളുടേതായി അറിയപ്പെടുന്നുണ്ട് .എന്നാൽ ഇതിനു കൃത്യമായി തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ പ്രസക്തമായതു മാത്രമേ നൽകുന്നുള്ളൂ   

ജീവിച്ചിരുന്ന കാലഘട്ടം പോലും കൃത്യമായി ചരിത്രപരമായി രേഖപ്പെടുത്തുവാൻ സാധിച്ചിട്ടില്ലെങ്കിൽ പോലും കേരളത്തിലെ ഒരു നമ്പൂതിരി എന്ന ഒരു സമുദായത്തിൽ ജനിച്ചു എന്ന അനുമാനത്താൽ മാത്രം ഇത്രയുമധികം വിമർശനവിധേയനായ ഒരു ആചാര്യൻ കേരളത്തിൽ വേറെ ഉണ്ടാകില്ല. ഏകദേശം 1300 വർഷങ്ങൾക്കു ജീവിച്ചിരുന്നു എന്ന് കരുതുന്ന ശങ്കരാചാര്യസ്വാമികളാണ് കേരളത്തിലെ ജാതി വ്യവസ്ഥ അരക്കിട്ടുറപ്പിച്ചത് എന്നാണ് ചിലരുടെ കടും പിടുത്തം.അദ്ദേഹത്തെ കുറിച്ചുള്ള ഐതിഹ്യ കഥയിൽ ആചാര്യസ്വാമികൾ ശപിച്ചിട്ടുപോയി എന്ന് പറയപ്പെടുന്ന മലയാള ബ്രാഹ്‌മണരാണ്‌  ശങ്കരന്റെ നേരവകാശികളായി ഇന്ന് ഭാവിക്കുന്നതും അദ്ദേഹത്തിന്റെ ദർശനവുമായി യാതൊരു ബന്ധവുമില്ലാതെ ഇരിക്കുന്നതും എന്നതാണ് വിരോധാഭാസം. ഇതരജാതികളിലുള്ളവരാകട്ടെ എന്നതാണ് സ്വാമികളുടെ ദർശനം എന്ന് ഒരിക്കൽ പോലും മനസ്സിലാക്കാൻ ശത്രുവായി കരുതുന്നു.ഇത് തന്നെയാണ് ആചാര്യസ്വാമികളെ ഇന്നും പ്രസക്തനാക്കുന്നതും

"സദാശിവസമാരംഭാം

ശങ്കരാചാര്യമധ്യമാം

അസ്മദാചാര്യപര്യന്താം

വന്ദേ ഗുരു പരമ്പരാം" എന്ന പ്രസിദ്ധമായ ശ്ലോകം ഇന്ന് പലരും ശങ്കരാചാര്യ എന്നത്  തിരുത്തി മറ്റേതെങ്കിലും പേര് വച്ച് കൊണ്ട് ചൊല്ലി കാണുന്നു. ആചാര്യ സ്വാമികളുടെ ശരിയായ മഹത്വവും ദൗത്യവും തിരിച്ചറിയാത്തത് കൊണ്ടുമാത്രമാണിത്. കൂടുതൽ അറിയാൻ          

പ്രസ്ഥാനത്രയഭാഷ്യം 

ബ്രഹ്മസൂത്രം

ഉപനിഷത്തുകൾ


പ്രകരണ ഗ്രന്ഥങ്ങൾ

ഹസ്തമാലകീയ വ്യാഖ്യാനം

സർവവേദാന്തസിദ്ധാന്തസാരസംഗ്രഹഃ

ശതശ്ലോകി

വിവേകചൂഡാമണി