ശ്രീ നാരായണ ഗുരുദേവൻ 1924 ൽ  ഒരു മതമഹാപാഠശാല  വിഭാവന ചെയ്തിരുന്നു.അഞ്ചു ലക്ഷം രൂപ ആയിരുന്നു അന്ന് അതിന്റെ ചെലവ് പ്രതീക്ഷിച്ചിരുന്നത്.1925 ൽ  ഇതിനായി ശിലാസ്ഥാപനം നടത്തിയെങ്കിലും  വിവിധകാരണങ്ങളാൽ ഈ സംരംഭം  മുടങ്ങിപ്പോയി. പിന്നീട് 1970 ലാണ്  ബ്രഹ്മവിദ്യാലയം എന്ന പേരിൽ ഇത് സ്ഥാപിതമായത്.അന്നത്തെ ഇത്തരം വിഷയം അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ചതായി അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1995 ലെ  ശിവഗിരിയിൽ നടന്ന  പോലീസ് അത്യാഹിതത്തെ തുടർന്ന്  ബ്രഹ്മവിദ്യാലയം അടക്കേണ്ടതായി  വന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം തുറക്കുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തുവെങ്കിലും പഠനാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു ഇതിനു വിവിധ കാരണങ്ങൾ പറയാമെങ്കിലും പ്രധാനമായത് കാലഘട്ടത്തിൻറെ  മാറ്റം തന്നെയാണ്.

ഗുരുദേവൻ തൻ്റെ  സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചതിന്റെ  നൂറാം വാർഷികത്തിൽ വിവരസാങ്കേതികവിദ്യ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റത്തിന് അനുസൃതമായി ബ്രഹ്മവിദ്യയെ കുറിച്ച് അറിയുവാൻ ആഗ്രഹമുള്ളവർക്കായി   ഓൺലൈൻ മത പാഠശാല 

                       ആത്മചൈതന്യ

  ശരീരമനസ്സുകളുടെ സ്വാസ്ഥ്യം തന്നെയാണ് ഏതൊരു ജീവിയുടെയെയും എല്ലാ പ്രവർത്തനങ്ങളുടെയും താല്പര്യം എന്നത് കൊണ്ട് തന്നെ മനുഷ്യജീവിതത്തിൽ നേരിടുന്ന എല്ലാ അസ്വസ്ഥതകളുടെയും  ശരിയായ കാരണം കണ്ടുപിടിച്ചു ഉത്തമമായ പരിഹാരം കണ്ടെത്തേണ്ടതാണ്.ചികിത്സാവിഷയത്തിൽ അറിവും പ്രായോഗിക പരിചയവും ഉള്ള ഒരു പറ്റം വൈദ്യന്മാരുടെ സേവനം ലഭ്യമാക്കുന്നു     

 മനുഷ്യജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില അസ്വസ്ഥതകളുടെ കാരണം  പ്രത്യക്ഷത്തിൽ കണ്ടെത്താനാവാതെ വരുമ്പോൾ നമുക്ക് ജ്യോതിഷത്തെ മാത്രമേ ആശ്രയിക്കാനാവൂ  പുരാതനങ്ങളായ  നിരവധി ജ്യോതിഷഗ്രന്ഥങ്ങളിലൂടെ ലഭിച്ച  അറിവും  ആധുനികവിവരസാങ്കേതികവിദ്യയുടെ വിശകലനസാധ്യതയും    ഒരുപോലെ ഉപയോഗിച്ച് കൊണ്ട് മനുഷ്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളുടെ അദൃഷ്ടങ്ങളായ  കാരണങ്ങൾ  തിരഞ്ഞു ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന  ഒരു കൂട്ടം ജ്യോതിഷികളുടെ സേവനം ലഭ്യമാക്കുന്നു 


എല്ലാദേവന്മാരുടെയും ജിഹ്വയായി കരുതുന്നത് കൊണ്ട് തന്നെതന്ത്രശാസ്‌ത്രത്തിൽ   ഹോമത്തിനു സവിശേഷമായ ഒരു പ്രാധാന്യവും നൽകിയിരിക്കുന്നു.അത് കൊണ്ട് തന്നെ അഗ്നിക്ക് മുഖ്യസ്ഥാനം നൽകി കൊണ്ട് ഒരു ക്ഷേത്രം ഗുരുസപര്യ വിഭാവന ചെയ്തു സ്ഥാപിച്ചിരിക്കുന്നു. നിത്യവും  ഗുരുദേവൻ കനിഞ്ഞനുഗ്രഹിച്ചു  നൽകിയ ഹോമമന്ത്രത്താൽ നെയ്യും സമിത്തുക്കളും ഹോമിക്കുന്നു കൂടാതെ മനുഷ്യൻ അനുഭവിക്കുന്ന എല്ലാവിധ പ്രതിസന്ധികളെയും തരണം ചെയ്യുവാൻ ഗണപതി ഭഗവാനെയും നവഗ്രഹങ്ങളെയും മൃത്യുഞ്ജയനായ ശിവഭഗവാനെയും ത്രിഗുണാത്മികയായ ദേവിയെയും അഗ്നിയിൽ പൂജിച്ചു  അവരവരുടെ ഇഷ്ട ഹോമദ്രവ്യങ്ങൾ കൊണ്ട് ഹവനം  ചെയ്യുന്നു. 

പാഥേയം - 

2017 ജനുവരി മാസം 26 നു  ഗുരുസപര്യ  ട്രസ്റ്റും വടക്കേക്കര ജനമൈത്രി പോലീസ് സ്റ്റേഷനും വടക്കേക്കര നാഗയക്ഷിയമ്മൻ കാവിലെ മാതൃസമിതിയും ഒരുമിച്ചു ചേർന്ന് ഏറെ പ്രതീക്ഷയോടെ ആരംഭിച്ചതായിരുന്നു അത് .അതിന്റെ വീഡിയോയാണ്  താഴെ കൊടുക്കുന്നുത്  . നിർഭാഗ്യവശാൽ രണ്ടു വർഷം മുൻപ് പല കാരണങ്ങളാൽ അത് നിന്നുപോയി .അത്തരമൊരു പദ്ധതി എന്ന ചിന്തക്ക് ഒപ്പം നിന്ന ഏവരെയും നന്ദിയോടെ സ്മരിക്കുന്നു .അന്ന് നിന്നുപോയ ആ പദ്ധതി  പുനരാരംഭിക്കുക എന്നതാണ് ഗുരുസപര്യയുടെ ഇപ്പോഴത്തെ ലക്‌ഷ്യം. 

കൂടുതൽ അറിയുന്നതിന് താഴെയുള്ള  ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുരുസപര്യ  പാഥേയം പദ്ധതി